തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള മൂന്ന് രാജ്യസഭാ എം.പിമാരുടെ കാലാവധി അവസാനിക്കുന്ന ഒഴിവുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മാര്‍ച്ച് 21-ന് നടക്കും. മാര്‍ച്ച് നാലിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങും. 11 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗമായ എ.കെ.ആന്റണി, സി.പി.എം നേതാക്കളായ ടി.എന്‍.സീമ, കെ.എന്‍.ബാലഗോപാല്‍ എന്നിവരുടെ കാലാവധിയാണ് പൂര്‍ത്തിയാവുന്നത്. നാഗാലാന്‍ഡ്, പഞ്ചാബ്, ആസാം, ഹിമാചല്‍ പ്രദേശ്, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ നിന്നായി 13 രാജ്യസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. കോണ്‍ഗ്രസ് 5, ബി.ജെ.പി 2, ശിരോമണി അകാലിദള്‍ 2, സി.പി.എം 3, നാഗാ പീപ്പിള്‍സ് ഫ്രണ്ട് 1 എന്നിങ്ങനെയാണ് ഒഴിവുവരുന്ന സീറ്റുകള്‍.
2015ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ വയലാര്‍ രവി, സി.പി.എമ്മിലെ കെ.കെ.രാഗേഷ്, മുസ്ലീം ലീഗിലെ പി.വി.അബ്ദുള്‍ വഹാബ് എന്നിവര്‍ വിജയിച്ചിരുന്നു.
Post Your Comments