കോട്ടയം: പെട്രോള്‍ പമ്പുടമയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി പെട്രോള്‍ പമ്പുകള്‍ അടച്ചിടും. ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സിന് കീഴിലുള്ള പമ്പുകളാണ് അടച്ചിടുക. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് പ്രതിഷേധം.
ചങ്ങനാശ്ശേരിയിലാണ് പെട്രോള്‍ പമ്പുടമയെ കമ്പിവടികൊണ്ട് ആക്രമിച്ചത്. കഴിഞ്ഞ പതിനെട്ടിന് ചെങ്ങന്നൂര്‍ പെട്രോള്‍ പമ്പിലെത്തിയ അക്രമിസംഘം ഒരു സംഘം പെട്രോള്‍ നിറയ്ക്കാന്‍ വൈകുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നു. പമ്പില്‍ നിന്ന് പോയ ശേഷം ഇവര്‍ പമ്പുടമയായ ചെങ്ങന്നൂര്‍ ശങ്കരമംഗലം വീട്ടില്‍ മുരളീധരന്‍ നായരെ തിരിച്ച് വന്ന് ആക്രമിക്കുകയായിരുന്നു.
പരിക്കേറ്റ മുരളീധരന്‍ നായര്‍ ഇന്ന് പുലര്‍ച്ചെ മരിച്ചു. ഇതേത്തുടര്‍ന്നാണ് നാളെ പമ്പുകള്‍ അടച്ചിടാന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.
Post Your Comments