ന്യൂഡല്‍ഹി: ലോകത്തിലെ തന്നെ ഏറ്റവും വലിയ റെയില്‍വേ ശൃംഖലയാണ് ഇന്ത്യന്‍ റയില്‍വേ. മില്ല്യണ്‍ കണക്കിന് യാത്രക്കാരാണ് ഓരോ ദിവസവും ഈ സേവനം ഉപയോഗപ്പെടുത്തുന്നത്. എന്നാല്‍ മറ്റൊരു റെയില്‍വേ നെറ്റ്‌വര്‍ക്കിനും ഇല്ലാത്ത നിരവധി പ്രത്യേകതകളും ഇന്ത്യന്‍ റെയില്‍വേയ്ക്കുണ്ട്. അവയേതെല്ലാമെന്ന് ഒന്ന് പരിശോധിക്കാം.
1.വേഗം കൂടിയതും കുറഞ്ഞതുമായ തീവണ്ടികള്‍
ഏറ്റവും വേഗം കൂടിയതും കുറഞ്ഞതുമായ തീവണ്ടികളുള്ള ശൃംഖലയാണ് ഇന്ത്യന്‍ റെയില്‍വേ. ന്യൂഡല്‍ഹി-ഭോപ്പാല്‍ ശതാബ്ദി എക്‌സ്പ്രസാണ് ഏറ്റവും വേഗമുള്ള തീവണ്ടി. മണിക്കൂറില്‍ 150 കിലോമീറ്ററാണിതിന്റെ വേഗത. ഏറ്റവും വേഗം കുറഞ്ഞ നീലഗിരി എക്‌സപ്രസിനാവട്ടെ മണിക്കൂറില്‍ വെറും പത്ത് കിലോമീറ്ററാണ് വേഗത.
2.ദൈര്‍ഘ്യമുള്ള റൂട്ട്, കുറഞ്ഞ ഓട്ടം
ദിബ്രുഗറില്‍ നിന്നും കന്യാകുമാരിയിലേക്കുള്ള വിവേക് എക്‌സപ്രസാണ് സമയത്തിന്റേയും ദൂരത്തിന്റേയും കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. 4273 കി.മീ ആണ് ട്രെയിന്‍ സഞ്ചരിക്കുന്ന ആകെ ദൂരം.
3. ദൈര്‍ഘ്യമേറിയ നോണ്‍സ്‌റ്റോപ് ഓട്ടം, പിടിച്ചിടല്‍
തിരുവനന്തപുരം-നിസാമുദ്ദീന്‍ രാജധാനി എക്‌സപ്രസിനാണ് ഇങ്ങനെയൊരു നോണ്‍ സ്‌റ്റോപ്പ് ഓട്ടം എന്ന നേട്ടം അകാശപ്പെടാനാവുക. ഏറെ സ്‌റ്റേഷനുകളില്‍ പിടിച്ചിടുന്ന തീവണ്ടിയെന്ന റെക്കോര്‍ഡ് ഹൗറാ-അമൃത്‌സര്‍ എക്‌സ്പ്രസിനാണ്. 115 സ്റ്റേഷനുകളിലാണ് ഈ ട്രെയിന്‍ പിടിച്ചിടുന്നത്.
4. ഒരു സ്ഥലം, രണ്ട് സ്റ്റേഷന്‍
മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ജില്ലയിലാണ് ഇങ്ങനെയൊരു അപൂര്‍വ്വതയുള്ളത്. ശ്രീരംപൂര്‍, ബേലാപൂര്‍ എന്നിങ്ങനെ രണ്ട് സ്റ്റേഷനുകളാണ് ഇവിടെയുള്ളത്.
5. ഏറ്റവും കുറഞ്ഞ കൃത്യനിഷ്ഠ
ഗുവാഹത്തി-തിരുവനന്തപുരം എക്‌സ്പ്രസാണ് ഇങ്ങനെയൊരു വിശേഷണത്തിനുടമ. ദിവസവും 10 മുതല്‍ 12 മണിക്കൂര്‍ വരെയാണ് ട്രെയിന്‍ വൈകാറുള്ളത്.
6. ഏറ്റവും വലുതും ചെറുതുമായ സ്റ്റേഷന്‍ പേരുകള്‍
ചെന്നൈയിലെ ആരക്കോണം-റെനിഗുണ്ട സെക്ഷനിലെ വെങ്കടനരസിംഹരാജുവരിപ്പേട്ടയാണ് ഏറ്റവും വലിയ പേരുള്ള റെക്കോഡ്. ഒഡിഷയിലെ ഇബ്, ഒഡിഷയിലെ ഒഡ്, ഗുജറാത്തിലെ ആനന്ദ് എന്നിവയാണ് ഏറ്റവും ചെറിയ പേരുള്ള സ്റ്റേഷനുകള്‍.
7. പഴക്കമുള്ള ലോക്കോ
ഏറ്റവും പഴക്കമുള്ള ലോക്കോ ഇന്ത്യന്‍ റെയില്‍വേക്ക് മാത്രം അവകാശപ്പെട്ടതാണ്. 1855-ല്‍ നിര്‍മ്മിച്ച ഫെയറി ക്യൂന്‍ ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള ആവി എഞ്ചിനാണ്.
8. ഏറ്റവും നീളമുള്ള ടണല്‍ ട്രാക്ക്
ജമ്മു കാശ്മീരിലെ പിര്‍ പഞ്ചല്‍ ടണലാണ് ലോകത്തിലെ ഏറ്റവും വലിയ ടണല്‍ ട്രാക്ക്. 11.215 കിലോമീറ്ററുള്ള ട്രാക്കിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത് 2012 ഡിസംബറിലാണ്.
9. പോട്ടി ട്രെയിന്‍
1909ലാണ് ട്രെയിന്റെ താഴ്ന്ന ക്ലാസുകളില്‍ ടോയ്‌ലെറ്റുകള്‍ സ്ഥാപിക്കുന്നത്. ഒഖില്‍ ബാബു എന്ന യാത്രക്കാരന്‍ താന്‍ അനുഭവിച്ച ബുദ്ധിമുട്ടുകളെപ്പറ്റി എഴുതിയ കത്തിനെത്തുടര്‍ന്നായിരുന്നു ഈ നടപടി.
10. നീളമുള്ള പ്ലാറ്റ്‌ഫോം
ഗോരഖ്പൂരിലാണ് ഏറ്റവും നീളമുള്ള പ്ലാറ്റ്‌ഫോമുള്ളത്. 1.35 കിലോമീറ്ററാണ് പ്ലാറ്റ്‌ഫോമിന്റെ നീളം.
Post Your Comments