ന്യൂഡല്‍ഹി: പ്രതിഷേധത്തിനിടെ പൊതുമുതലുകള്‍ നശിപ്പിക്കുന്നതിനെതിരെ സുപ്രീം കോടതി. പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്ക് ശിക്ഷ ഉറപ്പാക്കുന്ന തരത്തില്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുമെന്നും കോടതി വ്യക്തമാക്കി. പട്ടേല്‍ വിഭാഗം നേതാവ് ഹര്‍ദിക് പട്ടേലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. രാഷ്ട്രീയ പാര്‍ട്ടികളായാലും വ്യക്തികളായാലും പ്രക്ഷോഭത്തിന്റെ പേരില്‍ പൊതുമുതല്‍ നശിപ്പിക്കരുതെന്നും, പ്രക്ഷോപത്തിനിടെ ഉണ്ടാകുന്ന നഷ്ടങ്ങള്‍ ഉത്തരവാദികളായവര്‍തന്നെ നികത്തേണ്ടതുണ്ടെന്നും ജസ്റ്റീസ് ജെ.എസ് കെഹാര്‍ അദ്ധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
്പട്ടേല്‍ വിഭാഗം നടത്തിയ സമരത്തിനിടെ വ്യാപകമായി പൊതുമുതല്‍ നശിപ്പിക്കപ്പെട്ടിരുന്നു. സുപ്രീംകോടതിയുടെ ഉത്തരവ് പ്രക്ഷോഭം നടത്തുന്ന ജാട്ട് സമുദായങ്ങള്‍ക്കും ബാധകമാണ്. ഒരാഴ്ചയിലധികമായി തുടരുന്ന ജാട്ട് സമരത്തിലൂടെ കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്.
Post Your Comments