Technology

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവര്‍ ചെയ്യുന്ന ചില അബദ്ധങ്ങള്‍

ഇന്നത്തെ തലമുറയില്‍ നിന്നും ഒഴിച്ചു കൂടാനാകാത്ത ഒന്നായി മാറിക്കഴിഞ്ഞിരിക്കുന്നു സ്മാര്‍ട്ട് ഫോണ്‍. സ്മാര്‍ട്ട്‌ഫോണിലെ നിരവധി ആപ്ലിക്കേഷനുകളും മറ്റ് സവിശേഷതകളും ദൈനംദിന ജീവിതത്തിലെ പല കാര്യങ്ങളും എളുപ്പത്തില്‍ ചെയ്യാന്‍ നമ്മെ സഹായിക്കുന്നവയാണ്. അങ്ങനെ എളുപ്പത്തില്‍ കാര്യങ്ങള്‍ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ നമ്മളുടെ ശ്രദ്ധ അല്‍പം കുറഞ്ഞോയെന്നൊരു സംശയം. നിരവധി സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കള്‍ സ്ഥിരമായി ചെയ്ത് വരുന്ന ചില അബദ്ധങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.

പാസ്സ്‌വേര്‍ഡ് / സ്‌ക്രീന്‍ലോക്ക് സെറ്റ് ചെയ്യാതിരിക്കുക

ചിലരെങ്കിലും ഉപയോഗിക്കാനുള്ള സൗകര്യത്തിന് വേണ്ടി ഫോണില്‍ പാസ്സ്‌വേര്‍ഡുകളോ, സ്‌ക്രീന്‍ ലോക്കോ സെറ്റ് ചെയ്യാറില്ല. നിങ്ങളുടെ വിലപ്പെട്ട വിവരങ്ങള്‍, ചിത്രങ്ങള്‍, അക്കൗണ്ടുകള്‍ എന്നിവ മറ്റാരുടേയും കൈകളിലെത്താതെ സൂക്ഷിക്കാനുള്ള കടമ നിങ്ങള്‍ക്കുണ്ട്.

 

പബ്ലിക് വൈഫൈയില്‍ സ്ഥിരമായി കണക്റ്റ് ചെയ്യുക

പബ്ലിക് / ഓപ്പണ്‍ വൈഫൈ നെറ്റുവര്‍ക്കുകളില്‍ കണക്റ്റ് ചെയ്ത് ബാങ്ക് ഇടപാടുകളും മറ്റും ചെയ്യുന്നത് അത്ര സുരക്ഷിതമല്ല. എന്തെന്നാല്‍ ഹാക്കിങ്ങിനുള്ള സാധ്യതകള്‍ വളരെയേറെയാണ്.

 

മൊബൈല്‍ വൃത്തിയാക്കാനുള്ള മടി

ടോയിലെറ്റിലുള്ളതിനേക്കാള്‍ പലമടങ്ങ് അധികമാണ് ഫോണുകളിലുള്ള ബാക്ട്ടീരിയകളുടെ എണ്ണമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. അതിനാല്‍ ഇടയ്ക്കിടെ ഫോണ്‍ വൃത്തിയാക്കുന്നത് നല്ലതാണ്.

 

ഫോണ്‍ ഓവര്‍ചാര്‍ജിങ്ങ്

ചാര്‍ജ് ചെയ്യാനായി രാത്രി മുഴുവനും ഫോണ്‍ പ്ലഗ് ചെയ്യുന്ന സ്വഭാവം നമ്മളില്‍ പലര്‍ക്കുമുണ്ട്. അത് കാരണമുണ്ടാകാവുന്ന ഓവര്‍ ചാര്‍ജിങ്ങ് നിങ്ങളുടെ ബാറ്ററി ലൈഫിനെ വിപരീതമായി ബാധിക്കും.

 

ആന്റിവൈറസ് ഇന്‍സ്റ്റാള്‍ ചെയ്യാതിരിക്കുക

മാല്‍വെയറുകളും വൈറസുകളും പെരുകിവരുന്ന ഈ കാലത്ത് ആന്റിവൈറസ് ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാതിരിക്കുന്നത് സുരക്ഷിതമല്ല.

 

ആന്റിതെഫ്റ്റ് ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാതിരിക്കുക

ഒരുപക്ഷേ, നിങ്ങളുടെ ഫോണ്‍ കളവ് പോയാല്‍ അതിലെ വിവരങ്ങള്‍ നീക്കം ചെയ്യാനും ഫോണ്‍ ലൊക്കേറ്റ് ചെയ്യാനുമൊക്കെ ഈ ആപ്ലിക്കേഷന്‍ നിങ്ങളെ സഹായിക്കുന്നു.

 

സോഫ്റ്റ്‌വെയര്‍ അപ്പ്‌ഡേറ്റ് ചെയ്യാതിരിക്കുക

ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെ പിഴവുകള്‍ നികത്താനും ഫോണിന്റെ പ്രവര്‍ത്തങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനും വേണ്ടിയാണ് സോഫ്റ്റ്‌വെയര്‍ അപ്പ്‌ഡേറ്റുകള്‍ കമ്പനി നല്‍കുന്നത്, അത് പ്രയോജനപ്പെടുത്തുക.

 

ലിങ്കുകള്‍ സൂക്ഷിക്കുക

പരിചയമില്ലാത്ത ആളുകളില്‍ നിന്നോ സൈറ്റുകളില്‍ നിന്നോ ലഭിക്കുന്ന ലിങ്കുകള്‍ കഴിവതും ഒഴിവാക്കുക. നിരവധി മാല്‍വെയറുകളാണ് നമുക്ക് ചുറ്റും പതുങ്ങിയിരിക്കുന്നത്.

 

ബ്ലൂടൂത്ത് ഓണ്‍ ചെയ്തിടുക

ബ്ലൂടൂത്ത് ഓണ്‍ ചെയ്തിടുന്നത് ബാറ്ററി ലൈഫ് കുറയ്ക്കുക മാത്രമല്ല, ഹാക്കര്‍മാര്‍ക്ക് നിങ്ങള്‍ ഫോണിലേക്കുള്ള വഴി തുറന്നിട്ട് കൊടുക്കുകയാണ് ചെയ്യുന്നത്.

ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകളുടെ വിവരങ്ങള്‍ സേവ് ചെയ്തിടുക

പാസ്സ്‌വേര്‍ഡുകളും പിന്‍ നമ്പറുകളും ഓര്‍ത്തെടുക്കാനുള്ള മടി കൊണ്ട് ഫോണില്‍ സേവ് ചെയ്തുവയ്ക്കുന്നത് പലരുടെയും സ്വഭാവമാണ്. പക്ഷേ, ഇത്തരത്തിലുള്ള പ്രധാനപെട്ട വിവരങ്ങള്‍ അലക്ഷ്യമായി ഫോണില്‍ സേവ് ചെയ്യുന്നത് അത്ര നന്നല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button