India

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ 68-ആം പിറന്നാള്‍ ഇത്തവണ ഹരിത ശോഭയോടെ; ക്ഷേത്രങ്ങളില്‍ പുണ്യ മരങ്ങള്‍ വെച്ച് പിടിപ്പിച്ച് ആഘോഷിക്കുന്നു.

ചെന്നൈ:ജയലളിതയുടെ പിറന്നാളാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 32 ജില്ലകളിലെ 6,868 ക്ഷേത്രങ്ങളില്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കാനാണ് ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ തീരുമാനം.ശൈവ ക്ഷേത്രങ്ങളില്‍ കൂവള മരത്തിന്റെ തൈകളും വൈഷ്ണവ ക്ഷേത്രങ്ങളില്‍ പുന്നയുടെയും ഇലഞ്ഞിയുടെയും വൃക്ഷത്തൈകളും വച്ചുപിടിപ്പിക്കും.

പുണ്യ വൃക്ഷങ്ങളായി കണക്കാക്കപ്പെടുന്ന ഇവ ക്ഷേത്രങ്ങളില്‍ പൂജക്കായി ഉപയോഗിക്കുന്നവയാണ്. അതുകൊണ്ടാണ് ഈ വൃക്ഷങ്ങള്‍ തന്നെ തെരഞ്ഞെടുത്തതെന്ന് ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കുറിപ്പില്‍ പറയുന്നു. ജയലളിതയുടെ പിറന്നാള്‍ മുന്നോടിയായി 122 ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകള്‍ നടന്നു. നാളെയാണ് ജയലളിതക്ക് 68 ആം പിറന്നാള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button