ചെന്നൈ : ഭിന്നാഭിപ്രായങ്ങള്‍ രാഷ്ട്രത്തെ നശിപ്പിക്കുമെന്ന പറയുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി മദ്രാസ് ഐഐടി അധ്യാപകര്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കത്തയച്ചു. ജെ എന്‍ യു വിലെ രാജ്യദ്രോഹ വിഷയത്തെ മുന്‍നിര്‍ത്തിയായിരുന്നു കത്ത്. ഭിന്നാഭിപ്രായത്തിന്റെ പേരില്‍ രാഷ്ട്രത്തെ നശിപ്പിക്കുമെന്ന് പറയുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് അറുപതോളം അദ്ധ്യാപകര്‍ അയച്ച കത്തില്‍ പറയുന്നു.
ഇത്തരം മുദ്രാവാക്യങ്ങള്‍ ഒരു ക്യാമ്പസിലും സര്‍വകലാശാലയിലും ഉയര്‍ത്താന്‍ പാടുള്ളതല്ലെന്നും രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ യുദ്ധ മേഖലയായി മാറുന്നത് ശരിയല്ലെന്നും, ബൗദ്ധിക സ്വാതന്ത്ര്യത്തിനും വ്യത്യസ്താഭിപ്രായങ്ങള്‍ക്കും തങ്ങള്‍ എതിരല്ല, പക്ഷേ ഇത് രാജ്യത്തെ നശിപ്പിക്കും എന്ന് പറയുന്നത് അംഗീകരിക്കാനാവില്ലെന്നും അധ്യാപകര്‍ കത്തില്‍ വ്യക്തമാക്കി.
Post Your Comments