Latest NewsNewsIndia

മദ്രാസ് ഐഐടിയിൽ പിഎച്ച്ഡി വിദ്യാർത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

ചെന്നൈ: മദ്രാസ് ഐഐടിയിൽ വിദ്യാർത്ഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പശ്ചിമ ബംഗാൾ സ്വദേശിയും പിഎച്ച്ഡി വിദ്യാർത്ഥിയുമായ സച്ചിനെയാണ് (32) മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ വർഷം സ്ഥാപനത്തിൽ നടക്കുന്ന മൂന്നാമത്തെ ആത്മഹത്യയാണിത്.

‘ക്ഷമിക്കണം, എനിക്ക് കഴിയില്ല’ എന്ന വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് സച്ചിൻ ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ഇട്ടിരുന്നതായി പൊലീസ് പറഞ്ഞു. സ്റ്റാറ്റസ് കണ്ട് സുഹൃത്തുക്കൾ റൂമിലെത്തിയപ്പോൾ, സച്ചിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഈ വർഷം ആദ്യം ചെന്നൈയിലെ ഐഐടി കാമ്പസിൽ മൂന്നാം വർഷ ബിടെക് വിദ്യാർത്ഥിയും ഗവേഷക വിദ്യാർത്ഥിയും ആത്മഹത്യ ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button