മാല്‍ഡ: ദുര്‍മന്ത്രവാദം നടത്തിയെന്നാരോപിച്ച് മധ്യവയസ്‌കയെ ജനക്കൂട്ടം മര്‍ദ്ദിച്ചു. പശ്ചിമ ബംഗാളിലെ മാല്‍ഡയിലാണ് സംഭവം. രൂപാല്‍ മണ്ഡല്‍ എന്ന സ്ത്രിയേയാണ് ജനക്കൂട്ടം ആക്രമിച്ചത്. ഇവരുടെ മുടി മുറിക്കുകയും മുഖത്ത് കറുത്ത പെയിന്റടിക്കുകയും ചെയ്തു. രൂപാലിന്റെ ആഭിചാര ക്രിയകള്‍ നാടിന് ദോഷമുണ്ടാക്കുന്നു എന്നാരോപിച്ചായിരുന്നു മര്‍ദ്ദനം.
സ്ത്രീകള്‍ അടങ്ങുന്ന ജനക്കൂട്ടം മണിക്കൂറുകളോളം ഇവരെ കെട്ടിയിട്ട് മര്‍ദ്ദിച്ചു. രൂപാലിന്റെ മന്ത്രവാദം തന്റെ കുടുംബത്തിന് വലിയ ദോഷങ്ങളുണ്ടാക്കിയെന്ന് അക്രമത്തിന് നേതുത്വം നല്‍കിയ ഒരു സ്ത്രീ പറയുന്നു. രൂപാലിനെ നാടുകടത്തണമെന്ന് മുനിസിപ്പാലിറ്റി അധികൃതരോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഇവര്‍. അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടായില്ലെങ്കില്‍ രൂപാല്‍ മണ്ഡലിനെ ജീവനോടെ കത്തിക്കുമെന്ന് നാട്ടുകാര്‍ പറയുന്നു.
Post Your Comments