Technology

മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച് പെണ്‍കുട്ടിക്ക് പരിക്ക്

ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് പെണ്‍കുട്ടിക്ക് പരിക്ക്. അമേരിക്കയിലെ ഇല്ലിനോയിസിലാണ് ഈ സംഭവം. ഇല്ലിനോയിസ്‌ സ്വദേശി ജൊക്കി ഫദ്രയുടെ മകള്‍ ആണ് പരിക്കേറ്റ പതിമൂന്നുകാരി ഗാബി.

മൊബൈല്‍ഫോണ്‍ ചാര്‍ജ് ചെയ്യുന്ന്നതിനിടെ ഉപയോഗിച്ചപ്പോള്‍ ആണ് പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിയില്‍ പെണ്‍കുട്ടിയുടെ കഴുത്തില്‍ സാരമായ പൊള്ളല്‍ ഏറ്റു. ക്രിസ്തുമസ് സമ്മാനമായി ലഭിച്ച മൊബൈല്‍ ഫോണാണ് പൊട്ടിത്തെറിച്ചത്.

പരിക്കേറ്റ മകള്‍ നിലവിളിച്ചുകൊണ്ട് പടികള്‍ കയറി ഓടി വരികയായിരുന്നുവെന്നും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെന്നും പെണ്‍കുട്ടിയുടെ മാതാവ് പറഞ്ഞു. സംഭവം മൊബൈല്‍ കമ്പനിയെ അറിയിച്ചപ്പോള്‍ പുതിയ മൊബൈല്‍ ഫോണ്‍ നല്‍കാമെന്നു കമ്പനി അധികൃതര്‍ സംമാതിച്ചതായ് മാതാവ് പറഞ്ഞു. ചികിത്സ ചെലവു പൂര്‍ണ്ണമായും വഹിക്കാമെന്നും കമ്പനി സമ്മതിച്ചതായി മാതാവ് കൂട്ടിച്ചേര്‍ത്തു.

shortlink

Post Your Comments


Back to top button