ലണ്ടന്‍: ബ്രിട്ടീഷ് കൊട്ടാരത്തിലെ ജീവനക്കാര്‍ സമരത്തിലേക്ക്. ബ്രിട്ടീഷ് രാജകുടുംബാംഗമായ പ്രിന്‍സ് വില്യമിന്റെയും പത്‌നി കേറ്റ് കെന്നിംഗ്‌സ്റ്റന്റേയും കൊട്ടാരത്തിലാണ് സമര ഭീഷണി. ശമ്പളത്തില്‍ 3000 പൗണ്ട് വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ചാണ് സമരം. കൊട്ടാരം സന്ദര്‍ശിക്കുന്ന പൊതുജനങ്ങളെ കൈകാര്യം ചെയ്യുന്ന ജീവനക്കാരാണ് സമരത്തിലേക്ക് നീങ്ങുന്നത്.
തൊഴില്‍ സമയം വെട്ടിക്കുറച്ചത് അംഗീകരിക്കണമെന്ന് കൊട്ടാരം അധികൃതര്‍ ആവശ്യപ്പെട്ടതാണ് ജീവനക്കാരെ പ്രകോപിപ്പിച്ചത്. തൊഴില്‍ സമയം വെട്ടിക്കുറച്ചത് ജീവനക്കാരുടെ വാര്‍ഷിക വരുമാനത്തില്‍ വന്‍ തുകയുടെ കുറവ് വരുത്തും. സമരം പ്രഖ്യാപിച്ചിരിക്കുന്ന തൊഴിലാളികളെ അനുനയിപ്പിക്കാന്‍ പബ്ലിക് ആന്‍ഡ് കൊമേഴ്‌സല്‍ സര്‍വീസസ് യൂണിയന്‍ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും ജീവനക്കാര്‍ സമര തീരുമാനത്തില്‍ നിന്ന് പിന്നോട്ടു പോകില്ലെന്നാണ് റിപ്പോര്‍ട്ട്.
ഇംഗ്ലണ്ട് രാജാവിന്റെയും പത്‌നിയുടെയും ലണ്ടനിലെ വസതിയാണ് ഈ കൊട്ടാരം. ഹിസ്‌റ്റോറിക് റോയല്‍ പാലസസിന്റെ നേതൃത്വത്തിലാണ് ഇവിടെ സന്ദര്‍ശകരെ സ്വീകരിക്കുന്നത്. പ്രതിവര്‍ഷം 400,000 സന്ദര്‍ശകര്‍ ഇവിടെയത്തുന്നുണ്ട്.
Post Your Comments