India

കുടിച്ച് പൂസായ യാത്രക്കാരന്‍ എയര്‍ ഇന്ത്യ വിമാനത്തില്‍ പരസ്യമായി മൂത്രമൊഴിച്ചു

ലണ്ടന്‍: അടിച്ച് പൂസായ യാത്രക്കാരന്‍ എയര്‍ ഇന്ത്യ വിമാനത്തിനുള്ളില്‍ മൂത്രമൊഴിച്ചു. ഇന്ത്യയില്‍ നിന്നും ബ്രിട്ടനിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് ഏവരേയും ഞെട്ടിച്ച സംഭവമുണ്ടായത്. ജിനു അബ്രഹാം(39) എന്ന യുവാവാണ് ഈ പ്രവൃത്തി ചെയ്തത്.

അമിതമായി മദ്യപിച്ച ഇയാള്‍ ഇനിയും മദ്യം വേണമെന്നാവശ്യപ്പെട്ട് ബഹളമുണ്ടാക്കി. മദ്യം നല്‍കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് ഇയാള്‍ മൂത്രമൊഴിച്ചതെന്നാണ് കരുതുന്നത്. യാത്രക്കാരുടെ പരാതിയെത്തുടര്‍ന്ന് വിമാനം ബെര്‍മിംഗ്ഹാം വിമാനത്താവളത്തില്‍ ഇറക്കി.

പ്രശ്‌നത്തില്‍ 300 പൗണ്ടാണ് കോടതി ഇയാള്‍ക്ക് പിഴ ചുമത്തിയിരിക്കുന്നത്. കൂടാതെ 500 പൗണ്ട് നഷ്ടപരിഹാരമായും 185 പൗണ്ട് കോടതിയില്‍ കെട്ടിവയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ചെയ്തതൊന്നും ഓര്‍മ്മയിലില്ലെന്നാണ് യുവാവ് കോടതിയില്‍ പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button