കോഴിക്കോട് ; കതിരൂര്‍ മനോജ് വധക്കേസില്‍ കോടതിയില്‍ കീഴടങ്ങി ഇപ്പോള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന സി.പി.എം നേതാവ് പി.ജയരാജനെ കൂടുതല്‍ സൗകര്യമുള്ള ആശുപത്രിയിലേയ്ക്ക് മാറ്റിയേക്കും. ഹൃദ്രോഹിയായ ജയരാജന് നെഞ്ചുവേദന അനുഭവപ്പെടുന്നുണ്ടെന്ന് പറയുന്ന സാഹചര്യത്തിലാണ് ആസുപത്രി മാറ്റുന്നത്. തിരുവനന്തപുരത്തെ ശ്രീചിത്ര, ബംഗളൂരുവിലെ ജയദേവ ഇന്‍സ്റ്റിറ്റ്യൂട്ട്, ഡല്‍ഹിയിലെ എയിംസ് എന്നീ ആശുപത്രികളാണ് ഇപ്പോള്‍ പരിഗണനയിലുള്ളത്.രോഗിക്ക് നെഞ്ചുവേദന അനുഭവപ്പെടുന്നുണ്ടെന്ന് രോഗി പറഞ്ഞാല്‍ അതിനനുസരിച്ചുള്ള ചികിത്സ നല്‍കേണ്ടതുണ്ട്. അതിനാലാണ് കൂടുതല്‍ സൗകര്യമുളള ആശുപത്രിയിലേയ്ക്ക ജയരാജനെ മാറ്റാന്‍ ഒരുങ്ങുന്നത്
Post Your Comments