ന്യൂഡല്‍ഹി: രാജ്യദ്രോഹ കുറ്റത്തിനു പോലീസ് കേസെടുത്തതിനെ തുടര്‍ന്ന് ഒളിവില്‍പോയ ആറ് വിദ്യാര്‍ഥികള്‍ ജെ.എന്‍.യു. ക്യാംപസിലെത്തി. ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ, അശുതോഷ് കുമാര്‍, രാമനാഗ, അനന്ത് പ്രകാശ് നാരായാണ, ഐശ്വര്യ അധികാരി, ശ്വേതാ രാജ് എന്നിവരാണ് കാമ്പസില്‍ എത്തിയിരിക്കുന്നത്. ക്യാംപസില്‍ പ്രവേശിക്കാന്‍ പൊലീസിന് കോളേജ് അധികൃതര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പൊലീസ് തിരിച്ചുപോകുകയായിരുന്നു.അതേസമയം പൊലീസിന് മുമ്പാകെ കീഴടങ്ങാന്‍ തങ്ങള്‍ തയ്യാറാണെന്ന് ഉമര്‍ ഖാലിദ് അറിയിച്ചിട്ടുണ്ട്.ഇന്ത്യാവിരുദ്ധ മുദ്രാവ്ക്യങ്ങള്‍ തങ്ങള്‍ വിളിച്ചിട്ടില്ലെന്ന് ഉമര്‍ ഖാലിദ് പറഞ്ഞു
Post Your Comments