ന്യൂഡല്‍ഹി: ഉമര്‍ ഖാലിദിന് അധോലോകത്തിന്റെ വധ ഭീഷണി. ജെ.എന്‍.യുവില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്നാരോപിക്കപ്പെടുന്ന ഉമര്‍ ഖാലിദിനെ വധിക്കുമെന്ന ഭീഷണിയുമായി അധോലോക നേതാവ് രംഗത്ത്. അധോലോകനായകന്‍ രവി പൂജാരിയാണ് ഉമറിന്റെ പിതാവിനെ കഴിഞ്ഞ ദിവസം ഫോണില്‍ വിളിച്ച് ഭീഷണി അറിയിച്ചത്.
വോയിസ് ഓവര്‍ ഐപി സംവിധാനം വഴിയായിരുന്നു ഭീഷണി. മകന്‍ എവിടെയാണെന്നാണ് പൂജാരി ചോദിച്ചതെന്നും, എവിടെയായാലും ഉമറിനെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ഉമറിന്റെ പിതാവ് ഇല്യാസ് പറഞ്ഞു.
ഉമറിന്റെ പിതാവിന് പുജാരി തന്റെ ഫോണ്‍ നമ്പര്‍ പറഞ്ഞുകൊടുക്കുകയും ചെയ്തു. യുകെ നമ്പറില്‍ നിന്നാണ് പൂജാരി ഫോണ്‍ വിളിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
Post Your Comments