ഡല്‍ഹി: ബംഗ്ലാദേശില്‍ നടക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിന് തിരിച്ചടി. മത്സരത്തിന് മുന്നോടിയായുള്ള ഇന്ത്യന്‍ ടീമിന്റെ പരിശീലനത്തിനിടെ ക്യാപ്റ്റന് എം.എസ് ധോണിക്ക് പരിക്കേറ്റതായി ബി.സി.സി.ഐ വൃത്തങ്ങള്‍ അറിയിച്ചു. ധോണിയുടെ പേശികള്‍ക്കാണ് പരിക്കേറ്റത്. പകരക്കാരനായി പാര്‍ത്ഥിവ് പട്ടേലിനെ ബി.സി.സി.ഐ ടീമിലെടുത്തിട്ടുണ്ട്. ഏഷ്യാകപ്പിലെ ഇന്ത്യയുടെ ആദ്യമത്സരം ബുധനാഴ്ച നടക്കാനിരിക്കെയാണ് ധോണിയുടെ പരിക്ക്.
Post Your Comments