ചെന്നൈ: തമിഴ്നാട്ടില്‍ 10 എംഎല്‍എമാര്‍ കൂട്ടത്തോടെ രാജിവച്ചു. വിജയകാന്തിന്റെ പാര്‍ട്ടിയായ ഡിഎംഡികെയിലെ എട്ട് എംഎല്‍എമാരും പിഎംകെ പുതിയ തമിഴകം എന്നീ പാര്‍ട്ടികളിലെ രണ്ട് എം.എല്‍.എമാരുമാണ് രാജിവച്ചത്. സ്പീക്കര്‍ പി. ധനപാലിനാണ് ഇവര്‍ രാജി സമര്‍പ്പിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജിവച്ച 10 പേരും എ.ഐ.എ.ഡി.എം.കെയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ കുറേ കാലമായി ഇവര്‍ പാര്‍ട്ടിയില്‍നിന്ന് അകന്ന് പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയായിരുന്നു.
29 എംഎല്‍എമാരുള്ള ഡിഎംഡികെ ആയിരുന്നു തമിഴ്നാട്ടിലെ മുഖ്യ പ്രതിപക്ഷം എന്നാല്‍ പന്റുട്ടി രാമചന്ദ്രന്റെ നേതൃത്വത്തില്‍ ഒമ്പത് എംഎല്‍എമാര്‍ പാര്‍ട്ടിക്ക് എതിരെ തിരിഞ്ഞു. രാമചന്ദ്രന്‍ നേരത്തെ തന്നെ എംഎല്‍എ സ്ഥാനം രാജി വച്ചിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിലും ഇവര്‍ എഐഎഡിഎംകെയ്ക്ക് വേണ്ടിയാണ് പ്രചരണത്തിനിറങ്ങിയത്.
Post Your Comments