വാഷിംഗ്ടണ്‍: ആപ്പിള്‍ കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ അമേരിക്കയില്‍ ബഹിഷ്‌കരിക്കണമെന്ന് ഡൊണാള്‍ഡ് ട്രംപിന്റെ ആഹ്വാനം. കാലിഫോര്‍ണിയയിലെ സാന്‍ ബര്‍ണാഡിനോയില്‍ നടന്ന വെടിവെയ്പ്പിന് കാരണക്കാരായവരുടെ മൊബൈല്‍ ഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍ ആപ്പിള്‍ കമ്പനി സഹകരിച്ചിരുന്നില്ല. ഇതാണ് ട്രംപിനെ ചൊടിപ്പിച്ചത്. ഏറെ അത്യാവശ്യമുള്ള സമയത്ത് രാജ്യത്തെ സഹായിക്കുവാന്‍ കഴിയാത്ത കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്നതാണ് നല്ലതെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പിന്റെ ഭാഗമായി സൗത്ത് കരോലിനിയിലെ പോളിസ് ദ്വീപില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നുള്ള കരുത്തുറ്റ സ്ഥാനാര്‍ത്ഥിയാണ് ട്രംപ്. സാന്‍ ബെര്‍ണാഡിനോ വെടിവയ്പ്പില്‍ 14 പേര്‍ കൊല്ലപ്പെട്ടിരുന്നു. കമ്പനി നയത്തിന് എതിരാണ് എന്നു ചൂണ്ടിക്കാട്ടി ഫോണ്‍ അണ്‍ലോക്ക് ചെയ്യാനുള്ള ഗവണ്‍മെന്റിന്റെ ആവശ്യം ആപ്പിള്‍ നിരസിക്കുകയായിരുന്നു.
Post Your Comments