ബംഗളൂരു ; യുദ്ധത്തില്‍ പങ്കെടുക്കുന്ന സൈനികരുടെ മരണം അത്മഹത്യക്ക് തുല്യമാണെന്ന് നിത്യാനന്ദ പറഞ്ഞതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. സംഭവം ടി.വി ചാനലുകള്‍ വാര്‍ത്തയാക്കിയതോടെ വാക്കുകള്‍ തിരുത്തി തടിയൂരാനുള്ള ശ്രമത്തിലാണ് നിത്യാനന്ദ. പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് വിവിധ കന്നട സംഘടനകള്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി.
ബംഗളൂരുവില്‍ ഒരു ആത്മീയ പ്രഭാഷണത്തിനിടെയാണ് സൈനികരെ അവഹേളിക്കുന്ന തരത്തില്‍ നിത്യാനന്ദ സംസാരിച്ചത്. സൈനികര്‍ ശത്രുക്കളെ വധിക്കുന്നത് പാപമാണ്. അതുപോലെ സൈനികര്‍ കൊല്ലപ്പെടുന്നത് ആത്മഹത്യക്ക് തുല്യമാണെന്നുമായിരുന്നു പരാമര്‍ശം. ഇതേ തുടര്‍ന്ന് നിത്യാനന്ദയെ സംസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് വിവിധ കന്നട സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. അതിനു പിന്നാലെ സൈനികരോട് നല്ല ബഹുമാനമുണ്ടെന്നും രാജ്യം സുരക്ഷിതമായിരിക്കുന്നത് സൈനികര്‍ കാരണമാണെന്നും അദ്ദേഹം തിരുത്തി.
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിത്യാനന്ദ വിവാദത്തില്‍പ്പെട്ടിരുന്നു. തെന്നിന്ത്യയിലെ ഒരു പ്രശസ്ത നടിയും നിത്യാനന്ദയുമൊത്തുള്ള കിടപ്പറരംഗങ്ങള്‍ പ്രമുഖ വാര്‍ത്താചാനല്‍ പുറത്ത്‌വിട്ടത് വന്‍ വിവാദം സൃഷ്ടിച്ചിരുന്നു
Post Your Comments