India

കര്‍ണ്ണാടകയിലെ ക്ഷേത്രത്തില്‍ ഐറ്റം ഡാന്‍സ് സംഘടിപ്പിച്ചവര്‍ കുടുങ്ങി

ബംഗളൂരു: അധികൃതരുടെ അനുമതിയില്ലാതെ ക്ഷേത്രത്തില്‍ ഐറ്റം ഡാന്‍സ് സംഘടിപ്പിച്ച പൂജാരിയടക്കം മൂന്നുപേര്‍ അറസ്റ്റിലായി. കോലാര്‍ ജില്ലയിലെ തേകാലിലുള്ള ഒരു ക്ഷേത്രത്തില്‍ വ്യാഴാഴ്ചയാണ് സംഭവം.പ്രമുഖ ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സംഭവമറിഞ്ഞെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ ക്ഷേത്ര പരിസരത്ത് സ്ത്രീകളുടെ നൃത്ത പരിപാടി നടക്കുന്നതായി കണ്ടെത്തി. തുടര്‍ന്ന് രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ ക്ഷേത്രത്തിലെത്തി പരിപാടി നിര്‍ത്തിവയ്ക്കാനും ഇത് സംഘടിപ്പിക്കുന്നതിനുള്ള അനുമതി പത്രം കാണിക്കാനും ആവശ്യപ്പെട്ടു. എന്നാല്‍ പൂജാരി അടക്കമുള്ളവര്‍ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുകയും, ഇരുവരെയും മണിക്കൂറുകളോളം ക്ഷേത്രത്തിനകത്തെ മുറിയില്‍ പൂട്ടിയിട്ടതായും സീ ന്യൂസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ക്ഷേത്രത്തിലെത്തിയ ഉദ്യോഗസ്ഥര്‍ മടങ്ങിയെത്താന്‍ വൈകിയതോടെയാണ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് സ്ഥലത്തെത്തിയത്. തുടര്‍ന്ന് ഉദ്യോഗസ്ഥരെ മോചിപ്പിക്കുകയും പൂജാരി അടക്കമുള്ളവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ആന്ധ്രാ പ്രദേശില്‍നിന്നാണ് നൃത്ത സംഘത്തെ ക്ഷേത്രം അധികൃതര്‍ എത്തിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button