International

നേപ്പാള്‍ പുനര്‍നിര്‍മ്മാണത്തിന് ഇന്ത്യ 25 കോടി ഡോളര്‍ സഹായം നല്‍കും

ന്യൂഡല്‍ഹി: ഇന്ത്യയും നേപ്പാളും ആറ് ഉഭയകക്ഷി കരാറുകളില്‍ ഒപ്പുവെച്ചു. ഭൂകമ്പത്തില്‍ തകര്‍ന്ന നേപ്പാളിന്റെ പുനര്‍നിര്‍മ്മാണത്തിനായി ഇന്ത്യ 25 കോടി യു.എസ് ഡോളര്‍ ധനസഹായം നല്‍കും.

നേപ്പാളില്‍ നിന്ന് ഇന്ത്യയിലേക്ക് തീവണ്ടിപ്പാത നിര്‍മ്മിക്കാനും ധാരണയായി. നേപ്പാള്‍ പ്രധാനമന്ത്രി കെ. പി ശര്‍മ ഒലിയുടെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഭാഗമായി നടന്ന നയതന്ത്ര ചര്‍ച്ചയ്‌ക്കൊടുവിലാണ് വിവിധ മേഖലകളിലെ കരാറുകളില്‍ ഒപ്പു വെച്ചത്. ഊര്‍ജം, ഗതാഗതം, വികസനം എന്നീ മേഖലകളില്‍ ഇരു രാജ്യങ്ങളും സഹകരിച്ച് പ്രവര്‍ത്തിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button