ഡീസ: ഭര്‍ത്താവിന്റെ ശവസംസ്‌കാര ചടങ്ങുകള്‍ നടത്താന്‍ പണമില്ലാത്തതിനെ തുടര്‍ന്ന് അമ്മ മക്കളെ ര പണയം വച്ചു. 5000 രൂപയ്ക്കാണ് പണയംവെച്ചത്. ഒഡീസയിലെ കിയോഞ്ചര്‍ സ്വദേശിനി സാവിത്രി എന്ന സ്ത്രീയാണ് തന്റെ രണ്ട് ആണ്‍മക്കളെ പണയം വച്ചത്.
കഴിഞ്ഞ മാസം 26ന് ഗാധുലിയെന്ന ആദിവാസി ഊരിലെ സാവിത്രി തന്റെ രണ്ട് മക്കളായ സുകേഷ്(13), മുകേഷ്(11) എന്നിവരെ 5000 രൂപയ്ക്ക് അയല്‍വാസിക്ക് പണയം വയ്ക്കുകയായിരുന്നു. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ഭര്‍ത്താവ് റെയ്ബയുടെ മരണാനന്തര ചടങ്ങുകള്‍ക്ക് പണം നേടാനായി മറ്റൊരു വഴിയും ഇല്ലാതെ വന്നതോടെയാണ് കുട്ടികളെ പണയം വെച്ചത്. മറ്റ് മൂന്ന് മക്കള്‍ കൂടി ഇവര്‍ക്കുണ്ട്.
Post Your Comments