CricketSports

ലിറ്റില്‍ മാസ്റ്ററുടെ പേരില്‍ മറ്റൊരു റെക്കോര്‍ഡുകൂടി

ന്യൂഡല്‍ഹി: ക്രിക്കറ്റ് ഇതിഹാസം മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ ആത്മകഥ ‘പ്ലേയിംഗ് ഇറ്റ് മൈ വേ’ ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിച്ചു. ഫിക്ഷന്‍-നോണ്‍ ഫിക്ഷന്‍ വിഭാഗങ്ങളിലായി ഏറ്റവുമധികം വില്‍പ്പനയുള്ള ആത്മകഥാ പുസ്തകം എന്ന വിഭാഗത്തിലാണ് പ്ലേയിംഗ് ഇറ്റ് മൈ വേ ഇടം പിടിച്ചത്.

2014 നവംബര്‍ ആറിനാണ് സച്ചിന്റെ ആത്മകഥ പുറത്തിറങ്ങിയത്. ഇപ്പോള്‍ ഈ പുസ്തകം ഫിക്ഷന്‍-നോണ്‍ ഫിക്ഷന്‍ വിഭാഗങ്ങളിലായി സകല വില്‍പ്പന റെക്കോര്‍ഡും ഭേദിച്ച് മുന്നേറുകയാണ്. ഹാച്ചെറ്റ് ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകം ഇതിനകം 1,50,289 കോപ്പികളാണ് വിറ്റഴിഞ്ഞത്.

പ്ലേയിംഗ് ഇറ്റ് മൈ വേ ആദ്യ ദിവസം തന്നെ പ്രീ ഓര്‍ഡറില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. ലോകോത്തര കൃതികളായ ഡാന്‍ ബ്രൗണിന്റെ ഇന്‍ഫെര്‍നോ, വാള്‍ട്ടര്‍ ഇസാക്‌സണിന്റെ സ്റ്റീവ് ജോബ്‌സ്, ജെ.ജെ റൗളിങ്ങിന്റെ കാഷ്വല്‍ വേക്കന്‍സി എന്നീ പുസ്തകങ്ങളുടെ എല്ലാം പ്രീ ഓര്‍ഡര്‍ റെക്കോര്‍ഡ് ലിറ്റില്‍ മാസ്റ്ററുടെ ആത്മകഥ പിന്തള്ളിയിരുന്നു.

shortlink

Post Your Comments


Back to top button