ദുബായ്: യു.എ.ഇയുടെ വടക്കന്‍ മേഖലയിലെ ഖോര്‍ഫക്കാനിലും ഫുജൈറയിലും കനത്ത മഴ. ശക്തമായ കാറ്റും ഇടിമിന്നലും അനുഭവപ്പെടുന്നുണ്ട്. ഖോര്‍ഫക്കാനില്‍ ആലിപ്പഴ വര്‍ഷവുമുണ്ടായി.
താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാവുകയും പലയിടങ്ങളിലും ഗതാഗതം സ്തംഭിക്കുകയും ചെയ്തു. കടല്‍ പ്രക്ഷുബ്ധമാണ്. തീരദേശമേഖലകളില്‍ പരക്കെ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കുന്ന സൂചന. അതീവശ്രദ്ധയോടെ മാത്രമേ വാഹനം ഓടിക്കാവൂ എന്ന് ഡ്രൈവര്‍മാര്‍ക്ക് പോലീസ് ട്വിറ്ററിലൂടെ മുന്നറിയിപ്പ് നല്‍കി.
ഒമാനില്‍ മഴ ശക്തമായ തുടരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വാദികള്‍ക്ക് കുറുകെ കടക്കാന്‍ ശ്രമിക്കരുത്. മലനിരകളില്‍ നിന്നും വാദികളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
ഒമാന്‍ തലസ്ഥാനമായ മസ്‌കറ്റ്, മുസണ്ടം, ബുറൈമി, ദഹീറ, ബതീന, ദഖ്‌ലിയ മുതലായയിടങ്ങളിലും മഴ പെയ്തു.
Post Your Comments