മയക്കുമരുന്ന് കള്ളക്കടത്ത്: സൗദിയില്‍ മൂന്നുപേരുടെ വധശിക്ഷ നടപ്പാക്കി

റിയാദ്: മയക്കുമരുന്ന് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്നുപേരുടെ വധശിക്ഷ സൗദി നടപ്പിലാക്കി. ഒരു സൗദി പൗരന്റേയും രണ്ട് യെമന്‍ പൗരന്മാരുടേയും തലയറുത്താണ് ശിക്ഷ നടപ്പാക്കിയത്.

ദൈഫലാ അല്‍ ഒമറാനിയാണ് വധിക്കപ്പെട്ട സൗദി പൗരന്‍. അഹമ്മദ് മുബാറക്ക്, അബ്ദുള്‍ സലാം അല്‍ ജമാലി എന്നിവരാണ് ശിക്ഷയ്ക്ക് വിധേയരായ മറ്റ് രണ്ടുപേര്‍. തെക്കുപടിഞ്ഞാറന്‍ നഗരമായ ജാസനിലായിരുന്നു വധശിക്ഷ നടപ്പാക്കിയത്. രണ്ട് മാസത്തിനിടെ ഇതുവരെ 62 പേരുടെ വധശിക്ഷയാണ് നടപ്പാക്കിയത്.

2015-ല്‍ 153 പേരെയാണ് വധശിക്ഷയ്ക്ക് വിധേയരാക്കിയത്.

Share
Leave a Comment