ലണ്ടന്‍: ഡേറ്റിങ്ങ് വെബ്‌സൈറ്റിലൂടെ കണ്ടുമുട്ടിയ അഞ്ച് യുവതികളെ അമ്പതുകാരന്‍ ബലാത്സംഗം ചെയ്തു. ജാസന്‍ ലോറന്‍സ് എന്നയാളാണ് മാച്ച് ഡോട്ട് കോം എന്ന ഡേറ്റിങ്ങ് വെബ്‌സൈറ്റ് വഴി പരിചയപ്പെട്ട യുവതികളെ ബലാത്സംഗം ചെയ്തത്. ആറാമത് ഒരു യുവതിയെക്കൂടി വലയിലാക്കാന്‍ തന്ത്രം മെനയുന്നതിനിടെ ഇയാള്‍ പിടിയിലായി.
യു.കെയിലെ ഡെര്‍ബി ക്രൗണ്‍ കോടതിയില്‍ ഇയാള്‍ക്കെതിരെയുള്ള വിചാരണ പുരോഗമിക്കുകയാണ്. രണ്ട് പ്രൊഫൈലുകള്‍ സൃഷ്ടിച്ചാണ് ഇയാള്‍ തന്റെ ഇരകളെ വീഴിത്തിയിരുന്നത്. സൈറ്റിലൂടെ പരിചയപ്പെടുന്ന യുവതികളുമായി ഫോണ്‍ മുഖേനയും, ഇമെയില്‍ വഴിയും ഇയാള്‍ പരിചയം ഉറപ്പിക്കും. പിന്നീട് തന്ത്രപൂര്‍വം താന്‍ ഒരുക്കുന്ന സ്ഥലങ്ങളില്‍ എത്തിച്ചാണ് പീഡനം നടത്തിയിരുന്നത്. മൂന്ന് മില്യണ്‍ ഉപയോക്താക്കളുള്ള യു.കെയിലെ ഏറ്റവും വലിയ വെബ്‌സൈറ്റാണ് മാച്ച് ഡോട്ട് കോം.
Post Your Comments