കെയ്റോ: കാമുകന്‍ ഹോട്ടല്‍ ബില്ല് നല്‍കാതിരുന്നതിനെ തുടര്‍ന്ന് കാമുകി ആത്മഹത്യ ചെയ്തു. കൗമാരക്കാരിയായ കാമുകിയാണ് 12 നില കെട്ടിടത്തില്‍ നിന്നും ചാടി മരിച്ചത്.
സഹോദരന്റെ സുഹൃത്ത് കൂടിയാണ് പെണ്‍കുട്ടിയുടെ കാമുകന്‍.
പ്രണയ ദിനത്തില്‍ കാമുകനെ കാണാന്‍ അമ്മയ്ക്കൊപ്പം പോയ പെണ്‍കുട്ടി മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം ഒരു ഷോപ്പിംഗ് മാളില്‍ വച്ച് കാമുകനെ കണ്ടുമുട്ടി.
ഇരുവരും ഉച്ചഭക്ഷണവും വിലകൂടിയ ഡ്രിങ്ക്സും കഴിച്ചു. പക്ഷേ പണം നല്‍കാന്‍ കാമുകന്‍ തയ്യാറായില്ല. പെണ്‍കുട്ടിതന്നെ ഹോട്ടല്‍ ബില്ലടച്ചു. അമ്മയ്ക്കൊപ്പം തിരികെ വീട്ടിലെത്തിയ പെണ്‍കുട്ടി 12ാം നിലയില്‍ നിന്നും താഴേയ്ക്ക് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.
Post Your Comments