മനാമ: സൗദിയില്‍ പതിനൊന്നുകാരനായ മകനെ സ്കൂളില്‍ നിന്ന് വിളിച്ചിറക്കി പിതാവ് കുത്തിക്കൊന്നു. അബ്ദുള്ള എന്ന ബാലനാണ് സ്വന്തം പിതാവിന്റെ കൊലക്കത്തിക്കിരയായത്. ജിസാന്‍ പ്രവിശ്യയിലാണ് സംഭവം.
സ്കൂളില്‍ നിന്നും അബ്ദുള്ളയെ വിളിച്ചിറക്കിയ ശേഷം പിതാവ് ഒറ്റപ്പെട്ട ഒരു സ്ഥലത്തെത്തി കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. ഇതിന് ശേഷം പിതാവ് സമീപത്തെ പോലീസ് സെക്യൂരിറ്റി പോസ്റ്റിലെത്തി കീഴടങ്ങി. തുടര്‍ന്ന് പോലീസ് കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.
കുടുംബ പ്രശ്നം മൂലം ഭാര്യയുമായി വേര്‍പിരിഞ്ഞു കഴിയുകയായിരുന്നു. അമ്മാവനെ വാഹനം കയറ്റി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ശിക്ഷ കഴിഞ്ഞ് പുറത്തുവന്നയാളാണ് പ്രതി. പിതാവിന്റെ പിതാവിനൊപ്പമായിരുന്നു അബ്ദുള്ള താമസിച്ചിരുന്നത്.
Post Your Comments