പത്തനം തിട്ട :ആറന്മുള വിമാനത്താവളത്തിനായി നികത്തിയ നീര്‍ച്ചാലുകള്‍ പുനസ്ഥാപിക്കാന്‍ ഉള്ള നീക്കം അട്ടിമറിക്കാനൊരുങ്ങി സ്ഥലം എംഎല്‍എ യുടെ നേതൃത്വത്തില്‍ നീക്കം നടക്കുന്നതായി ആരോപണം.മണ്ണ് നീക്കി തോടുകള്‍ പുനസ്ഥാപിക്കാനുള്ള തീരുമാനം ചോദ്യം ചെയ്തു എംഎല്‍എ ശിവദാസന്‍ നായര്‍ കലക്ടര്‍ക്ക് കത്ത് നല്കി. യു പി എ സര്‍ക്കാരിന്റെ കാലത്ത് 2011 ലാണ് ആറന്മുള വിമാനത്താവള പദ്ധതിക്ക് പ്രതിരോധ മന്ത്രാലയം അനുമതി നല്‍കിയത്. പിന്നീട് കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ നടത്തിയ ജനകീയ പ്രക്ഷോഭവും ആറന്മുളയുടെ പൈതൃകം നശിപ്പിക്കുന്ന തരത്തിലുള്ള വിമാനത്താവള പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കണമെന്നാവശ്യപ്പെട്ടു നടത്തിയ സമരത്തിന്റെയും ഫലമായി ആറന്മുള വിമാനത്താവള പദ്ധതിക്ക് നല്കിയ അനുമതി കേന്ദ്ര പ്രതിരോധ വകുപ്പ് റദ്ദാക്കിയിരുന്നു.
തുടര്‍ന്ന് വിമാനതാവളതിനായി നികത്തിയ നീര്‍ച്ചാലുകളും തോടുകളും പുനസ്ഥാപിക്കാന്‍ കോടതി ഉത്തരവിന് പ്രകാരം മണ്ണ് നീക്കി പുനസ്ഥാപിക്കാന്‍ തുടങ്ങിയിരുന്നു. പക്ഷേ ഇത് പ്രഹസനമാണെന്ന് അന്നേ സമര സമിതി ഉന്നയിച്ചിരുന്നു. പണി ഇഴഞ്ഞുനീങ്ങുന്നതിന് പിന്നില്‍ ഉന്നതരുടെ ഗൂഡാലോചനയാണെന്ന് വിമാനത്താവള വിരുദ്ധ ഏകോപന സമിതി ആരോപിച്ചിരുന്നു. ആറന്മുള ചാലും കരുമാരം തോടും ഉള്‍പ്പെടുന്ന 35 ഏക്കര്‍ പ്രദേശമാണ് വിമാനത്താവളത്തിന്റെ റണ്‍വേയ്ക്കായി മണ്ണിട്ട് നികത്തിയത്. 45 മീറ്റര്‍ വരെ വീതിയുണ്ടായിരുന്നു കരുമാരം തോടിന്.
ഇത് പഴയപോലെ തന്നെയായാലേ സമീപത്തുള്ള 1000ഓളം എക്കര്‍ പാടശേഖരത്ത് കൃഷിയിറക്കാനാവൂ. ഇതിനെ ചോദ്യം ചെയ്താണ് മണ്ണ് നീക്കി തോട് പുന:സ്ഥാപിക്കാനുളള തീരുമാനം ചോദ്യം ചെയ്ത്, സ്ഥലം എംഎല്‍എ ശിവദാസന്‍ നായര്‍ പരാതി നല്‍കിയിരിക്കുന്നത്,സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന വിമാനത്താവള പദ്ധതിയെ എതിര്‍ത്തത് എന്തിനെന്ന് കത്തില്‍ ചോദിക്കുന്നു. പദ്ധതിയെ എതിര്‍ക്കുന്നവരുമായി ചര്‍ച്ച നടത്തിയതിന്റെ കാരണവും, മണ്ണ് മാറ്റാനുള്ള തീരുമാനത്തിന്റെ മാനദണ്ഡവും, പദ്ധതിയെ തകര്‍ക്കുന്ന തീരുമാനം ഏകപക്ഷീയമായി എടുത്തതിന്റെ കാരണവും ആരായുന്ന കത്താണ് ശിവദാസന്‍ നായര്‍ എംഎല്‍എ കളക്ടര്‍ക്ക് നല്‍കിയത്. ഇത് അട്ടിമറി ആണെന്നാണ് ആരോപണം.
Post Your Comments