International

പത്താന്‍കോട്ടേക്ക് പ്രത്യേക അന്വേഷണസംഘം: ഇന്ത്യയുടെ അനുവാദം തേടുമെന്ന് പാകിസ്ഥാന്‍

ഇസ്ലാമാബാദ്: ഭീകരാക്രമണം നടന്നപത്താന്‍കോട്ടെ വ്യോമതാവളത്തിലേക്ക് പ്രത്യേക അന്വേഷണസംഘത്തെ അയയ്ക്കാന്‍ ഇന്ത്യയോട് ഉടന്‍ അനുവാദം തേടുമെന്ന് പാകിസ്ഥാന്‍ ആഭ്യന്തരമന്ത്രി ചൗധരി നിസാര്‍ അലി ഖാന്‍. കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം നിരവധി തവണ യോഗം ചേര്‍ന്നെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ നിര്‍ദ്ദേശ പ്രകാരം കഴിഞ്ഞമാസമാണ് ഭീകരാക്രമണക്കേസ് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ആറംഗ സംഘത്തെ നിയോഗിച്ചത്. സംഭവസ്ഥലത്ത് നേരിട്ട് അന്വേഷണം നടത്തുന്നത് കേസന്വേഷണത്തില്‍ സഹായകരമാകുമെന്നാണ് പാകിസ്ഥാന്‍ അധികൃതരുടെ വിലയിരുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button