NewsIndia

പത്താന്‍കോട്ട് ഭീകരാക്രമണം: എന്‍ഐഎ അന്വേഷണത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്

പത്താന്‍കോട്ടെ ഇന്ത്യന്‍ വ്യോമസേനാ താവളത്തില്‍ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍ഐഎ) നടത്തുന്ന അന്വേഷണത്തില്‍ നിര്‍ണ്ണായകമായ പുരോഗതി. പത്താന്‍കോട്ട് ആക്രമണത്തിന്‍റെ ഗൂഡാലോചനയില്‍ പങ്കുള്ളതായി ഇന്ത്യ ആരോപിക്കുന്ന പാക് ഭീകരസംഘടന ജയ്ഷ്-എ-മൊഹമ്മദ്‌ മേധാവി മൌലാനാ മസൂദ് അസര്‍, സഹോദരന്‍ അബ്ദുള്‍ റൌഫ്, മറ്റു രണ്ടുപേര്‍ എന്നിവര്‍ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് ലഭിച്ചിരിക്കുകയാണ് എന്‍ഐഎ-യ്ക്ക്.

മൊഹാലിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രത്യേക എന്‍ഐഎ കോടതിയാണ് അസര്‍, സഹോദരന്‍, മറ്റു തീവ്രവാദികളായ ഖാഷിഫ് ജാന്‍, ഷൈദ് ലത്തീഫ് എന്നിവര്‍ക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button