കാസര്‍ഗോഡ്: തുടര്‍ച്ചയായി വന്ന ഇടതുവലതു മുന്നണികളുടെ അഴിമതി, തൊഴുത്തില്‍ക്കുത്ത് എന്നിവയുടെ തിക്തഫലങ്ങള്‍ ഏറ്റവുമധികം അനുഭവിച്ച ജില്ലയാണ് കാസര്‍ഗോഡ്. അഭ്യസ്തവിദ്യരായ ധാരാളം യുവതീയുവാക്കള്‍ ഈ ജില്ലയില്‍ തൊഴിലന്വേഷകരായി കാലംകഴിക്കുന്നു. ഇവര്‍ക്കായി മതിയായ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഒരു കേരളാ ഗവണ്മെന്റും ഇതുവരെ മുന്നോട്ടു വന്നിട്ടില്ല. അവഗണനയുടെ പടുകുഴിയിലാണ്ടു കിടക്കുന്ന ഇവര്‍ക്കായി ഇപ്പോഴിതാ കാസര്‍ഗോഡ് ചിന്മയ കോമ്പ്‌ലെക്‌സില്‍ ഫെബ്രുവരി 28 നു കേന്ദ്ര തൊഴില്‍ മന്ത്രാലയം, വിവേകാനന്ദ എഡ്യൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റെബിള്‍ ട്രസ്റ്റ്, യുവ കിരണ്‍, ഇവയുടെ സംയുക്ത സംരംഭത്തില്‍ ഒരു മെഗാ തൊഴില്‍മേള നടത്തുന്നു.
കാലമേറെയായി ഇത്തരം ഒരു തൊഴില്‍മേള കാസര്‍ഗോഡെ യുവതീയുവാക്കളുടെ ഒരു സ്വപ്നമായിരുന്നു. അതിനെത്തുടര്‍ന്ന്! സംഘാടകരുടെ ഭാഗത്തു നിന്നുണ്ടായ ഏറെക്കാലത്തെ ശ്രമങ്ങളുടെ ഫലമായാണ് ഇത്തരമൊരു തൊഴില്‍മേള യാഥാര്‍ഥ്യമാകുന്നതെന്ന്! ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ അറിയിച്ചു. കേരളത്തിലുടനീളമുള്ള അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു. കാലങ്ങളായി പിന്നോക്കജില്ലയായ കാസര്‍ഗോഡിനോടുള്ള അവഗണനയുടെ ഫലമായി മാത്രമാണ് തൊഴില്‍മേളയുടെ ഉദ്ഘാടനവേദിയായി ആ ജില്ല തിരഞ്ഞെടുത്തതെന്ന് സംഘാടനസമിതി അഭിപ്രായപ്പെട്ടു. എല്ലാ തൊഴില്‍ മേഖലക്കും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള രീതിയാണ് അവലംബിച്ചിരിക്കുന്നത്. തത്സമയ രെജിസ്‌ട്രേഷന്‍ സാധ്യമാണ്.
കേന്ദ്ര ഗവണ്മെന്റിനെ വിവിധ പദ്ധതികളെ കുറിച്ചുള്ള വിവരങ്ങളും, ഗള്‍ഫില്‍ നിന്നും തിരികെ എത്തിയിട്ടുള്ളവര്‍ക്ക് നോര്‍ക്കാ സര്‍ട്ടിഫിക്കേഷന്‍, തൊഴില്‍ പരിശീലനം, അപ്രന്റീസ്ഷിപ്, ഇവയെക്കുറിച്ച് ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കാനും പ്രത്യേക സംവിധാനമൊരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.
ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യേണ്ടവര്‍ക്ക് താഴെ കൊടുക്കുന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്:
http://www.ncs.gov.in/Pages/default.aspx
Post Your Comments