മുംബൈ: ലഷ്‌കര്‍ ഇ തയ്ബ കാശ്മീര്‍ ഓപ്പറേഷന്‍ സുപ്രീം കമാന്‍ഡര്‍ സാക്കിയൂര്‍ റഹ്മാന്‍ ലഖ്‌വിയുടെ മകനെ ഇന്ത്യന്‍ സേന ഏറ്റുമുട്ടലില്‍ വധിച്ചതായി മുംബൈ ഭീകരാക്രമണ കേസില്‍ പ്രതിയായ ഡേവിഡ് ഹെഡ്‌ലിയുടെ വെളിപ്പെടുത്തല്‍. കാശ്മീരില്‍ വെച്ചായിരുന്നു സംഭവം. ഇന്ത്യന്‍ സേന നടത്തിയ പ്രത്യേക ഓപ്പറേഷനിലൂടെയാണ് കൊലപ്പെടുത്തിയതെന്ന് ഹെഡ്‌ലി മൊഴി നല്‍കി.
കാശ്മീരിന്റെ വിവിധ മേഖലയില്‍ ലഷ്‌കറിന്റെ പ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നതിനു വേണ്ടിയാണ് ലഖ്‌വിയുടെ മകന്‍ മുഹമ്മദ് ഖാസിം എത്തുന്നത്. ലഷ്‌കര്‍ ജനറല്‍ കൗണ്‍സിലില്‍ നിന്ന് ലഭിച്ച നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഖാസിം പ്രവര്‍ത്തിച്ചത്. ഖാസിമിന്റെ പ്രവര്‍ത്തനം മിലിട്ടറി ഇന്റലിജന്‍സ് അറിഞ്ഞതായും തുടര്‍ന്ന് നടത്തിയ കമാന്‍ഡോ ഓപ്പറേഷനിലൂടെയാണ് കൊലപ്പെടുത്തിയതെന്നുമുള്ള വാര്‍ത്തകള്‍ നേരത്തെ പുറത്ത് വന്നിരുന്നു.
പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഉജ്വല്‍ നിഗമിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ഹെഡ്‌ലി.
Post Your Comments