ഗൂഗിളിന്റെ ഫോട്ടോ സ്‌റ്റോറേജ് സേവനമായ പിക്കാസ നിര്‍ത്തലാക്കുന്നു. പകരം ഗൂഗിള്‍ ഫോട്ടോ ആപ്പ് എന്ന പുതിയ സംവിധാനം എത്തും. പിക്കാസയേക്കാള്‍ മെച്ചപ്പെട്ട പ്രവര്‍ത്തനം ഇതുവഴി ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ കഴിയും എന്നാണ് ഗൂഗിള്‍ പ്രതീക്ഷിക്കുന്നത്.
അടുത്ത മൂന്നു മാസത്തിനകം പിക്കാസയുടെ പ്രവര്‍ത്തനം നിര്‍ത്താനാണ് ഗൂഗിള്‍ ആലോചിക്കുന്നത്. ഗൂഗിള്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പിക്കാസ ഓണ്‍ലൈന്‍ ആല്‍ബങ്ങളിലെ ചിത്രങ്ങളും വീഡിയോകളും പുതിയ സേവനമായ ഗൂഗിള്‍ ഫോട്ടോസിലേക്ക് മാറ്റാനാകുമെന്ന് ഗൂഗിള്‍ അറിയിച്ചിട്ടുണ്ട്. പിക്കാസ അക്കൗണ്ടുള്ളവരെല്ലാം ചിത്രങ്ങള്‍ മാറ്റണം. 2004ല്‍ വലിയ വിലകൊടുത്താണ് ഗൂഗിള്‍ പിക്കാസയെ വാങ്ങുന്നത്. ഫോട്ടോഗ്രഫിയെ സ്‌നേഹിക്കുന്നവര്‍ക്ക് പിക്കാസ ഒഴിച്ചു കൂടാനാകാത്ത സേവനമായിരുന്നു.
ഫോട്ടോ എഡിറ്റിങ്ങ് സംവിധാനങ്ങള്‍ ഉള്ളതു കൊണ്ടു തന്നെ പിക്കാസ ജനപ്രിയമായി. യാഹൂ, എം.എസ്.എന്‍ കമ്പനികളോട് മത്സരിക്കുന്നതിന്റെ ഭാഗമായാണ് പിക്കാസയെ ഗൂഗിള്‍ ഏറ്റെടുക്കുന്നത്. യാഹൂ ഫ്‌ളിക്കറിനെ വാങ്ങുന്നതും ഇതേ സമയത്താണ്.
Post Your Comments