Uncategorized

സൗദിയില്‍ വന്‍ മദ്യവേട്ട: പിടിച്ചെടുത്തത് ഇരുപതിനായിരത്തിലേറെ കുപ്പി വിദേശമദ്യം

റിയാദ്: സൗദിയില്‍ വന്‍ മദ്യവേട്ട. 20376 കുപ്പി വിദേശമദ്യം സൗദി കസ്റ്റംസ് പിടികൂടി. സൗദി-യുഎഇ അതിര്‍ത്തിയിലെ അല്‍-ബത്ത കസ്റ്റംസാണ് മദ്യക്കടത്ത് ശ്രമം പൊളിച്ചത്.

ഇഞ്ചി ലോറിയില്‍ ഒളിപ്പിച്ചാണ് മദ്യം കടത്താനുള്ള ശ്രമം നടന്നതെന്ന് അല്‍-ബത്തയിലെ കസ്റ്റംസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എത്ര പേര്‍ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുണ്ടെന്ന് വ്യക്തമായിട്ടില്ല.

മദ്യം നിരോധിച്ച സൗദിയില്‍ നിയമ ലംഘനത്തിന് വധശിക്ഷയടക്കമുള്ള കടുത്ത ശിക്ഷയാണുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button