വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ വായിക്കുകയും ചെറിയ തോതില്‍ ഇന്റര്‍നെറ്റ് സര്‍ഫ് ചെയ്യുകയും മാത്രമാണ് നിങ്ങളുടെ ആവശ്യമെങ്കില്‍, നിങ്ങള്‍ക്കായിതാ ബി.എസ്.എന്‍.എലിന്റെ കുഞ്ഞന്‍ ഡാറ്റാ പാക്ക്. വെറും 4 രൂപയ്ക്ക് 20 എം.ബി ഡാറ്റ ലഭ്യമാകുന്നതാണ് പുതിയ ഓഫര്‍. ഒരു ദിവസമാണ് ഈ പായ്ക്കിന്റെ കാലാവധി. വളരെ കുറച്ച് ഡാറ്റാ ഉപയോഗമുള്ളവരെ ലക്ഷ്യമിട്ടാണ് പുതിയ ഡാറ്റാ പായ്ക്ക് ബി.എസ്.എന്‍.എല്‍ അവതരിപ്പിച്ചിരിക്കുന്നത്.
സ്മാര്‍ട്ട് ഫോണ്‍ ഇതര മൊബൈല്‍ ഫോണുകളില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരെയാണ് ഈ ഓഫര്‍ പ്രധാനമായും ലക്ഷ്യമിട്ടിരിക്കുന്നത്. സ്മാര്‍ട്ട് ഫോണുകളിലും പെട്ടെന്ന് ഒരാവശ്യത്തിന് ഒന്ന് ഇന്റര്‍നെറ്റില്‍ കറങ്ങാന്‍ ഈ പായ്ക്ക് ഉപകരിക്കും. 13ന് നിലവില്‍ വരുന്ന പ്ലാന്‍ റിവിഷനില്‍ ഈ ഓഫര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നാലു രൂപയുടെ കൂടെ സര്‍ക്കിള്‍ അടിസ്ഥാനത്തില്‍ 3 രൂപ വരെ കൂട്ടാമെന്ന ഓപ്ഷന് നല്‍കിയാണ് ബി.എസ്.എന്‍.എല്‍ പ്ലാന്‍ ഓരോ സര്‍ക്കിളിനും നല്‍കിയത്. കേരളം നാലു രൂപയ്ക്കു തന്നെ ഓഫര്‍ നടക്കാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
Post Your Comments