ഏറെ ചതിക്കുഴികളുള്ള ഇടമാണ് ഇന്റര്‍നെറ്റ്. നിങ്ങളെ തെറ്റിദ്ധരിപ്പിച്ച് വിവരങ്ങള്‍ ചോര്‍ത്തുന്ന ഹാക്കര്‍മാര്‍ നിരവധിയാണ്. ഇന്റര്‍നെറ്റ് ഇല്ലെങ്കിലും വാട്ട്‌സ്ആപ്പ് ഉപയോഗിക്കാമെന്ന വാഗ്ദാനവുമായി കറങ്ങി നടക്കുന്ന സന്ദേശമാണ് ഈ രംഗത്തെ പുതിയ തലവേദന. വെബ് ലിങ്കോടു കൂടിയ സന്ദേശമാണ് ഇത്തരത്തില്‍ പ്രചരിക്കുന്നത്. ഈ വാഗ്ദാനത്തില്‍ ആകൃഷ്ടരായി സന്ദേശത്തില്‍ ക്ലിക്ക് ചെയ്യുന്നതോടെ nowhatsapp എന്ന വെബ്‌സൈറ്റിലേക്കാണ് പ്രവേശിക്കുക. ഈ സൗകര്യം ഉറപ്പാക്കുന്നതിനായി നിങ്ങളുടെ വാട്ട്‌സ്ആപ്പ് നമ്പര്‍ രേഖപ്പെടുത്താന്‍ സൈറ്റില്‍ നിന്നു നിര്‍ദ്ദേശം ലഭിക്കും. ഹാക്കര്‍മാരുടെ വലയില്‍ കുരുങ്ങി നിങ്ങള്‍ നമ്പര്‍ രേഖപ്പെടുത്തിയാല്‍, നിങ്ങളുടെ കോണ്‍ടാക്ട് ലിസ്റ്റിലുള്ള 12 പേരുടെ അക്കൗണ്ടിലേക്കും മൂന്നു ഗ്രൂപ്പുകളിലേക്കും ഈ സന്ദേശം അയക്കപ്പെടും. എന്നാല്‍ പിന്നീടങ്ങോട്ട് നിങ്ങളുടെ നമ്പറിലേക്ക് സ്പാം സന്ദേശങ്ങളുടെ പ്രവാഹമാകും ഉണ്ടാകുക. ഇത്തരം ചതിക്കുഴികളില്‍ വീഴാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് ഇന്റര്‍നെറ്റ് സുരക്ഷാ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുന്നു.
Post Your Comments