Technology

4ജിയേക്കാള്‍ 40 ഇരട്ടി വേഗത്തില്‍ ഇന്റര്‍നെറ്റ്: രഹസ്യം പുറത്ത്

4ജിയെക്കാള്‍ 40 മടങ്ങ് വേഗതയോടെ 5ജി ഇന്റര്‍നെറ്റ് എന്ന ലക്ഷ്യത്തിനുപിന്നിലുള്ള ഗൂഗിളിന്റെ രഹസ്യം പുറത്ത്. ആളില്ലാ ചെറുവിമാനങ്ങളും ഡ്രോണുകളും ഉപയോഗിച്ചാണ് 5ജി ഇന്റര്‍നെറ്റ് ലഭ്യമാക്കാനുള്ള സ്‌കൈബെന്‍ഡര്‍ എന്ന പദ്ധതി ഗൂഗിള്‍ നടപ്പിലാക്കുന്നത്. ആളൊഴിഞ്ഞ 15,000 ചതുരശ്ര അടി പ്രദേശത്ത് അതീവരഹസ്യമായി ഗൂഗിള്‍ ഇതുമായി ബന്ധപ്പെട്ട പരീക്ഷണം നടത്തിയിരുന്നു.

പൈലറ്റില്ലാതെയും പ്രവര്‍ത്തിക്കാനാകുന്ന Centaur Optionally Piloted Aircraft ന്റെയും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ടൈറ്റാന്‍ ഡ്രോണുകളുടെയും മില്ലിമീറ്റര്‍ വേവ് റേഡിയോ ട്രാന്‍സ്മിഷന്‍ ടെക്‌നോളജി ഉപയോഗിച്ചാണ് ഹൈസ്പീഡ് ഇന്റര്‍നെറ്റ് ലഭ്യമാക്കുക.

നിലവിലെ മൊബൈല്‍ സ്‌പെക്ട്രത്തില്‍ നിന്ന് പുതിയ സ്‌പെക്ട്രത്തിലേക്ക് മൊബൈല്‍ സിഗ്‌നലുകളെ മാറ്റാന്‍ മില്ലിമീറ്റര്‍ റേഡിയോ തരംഗങ്ങള്‍ക്കാകും. വളരെ തിരക്കുള്ള സ്‌പെക്ട്രമാണ് മൊബൈല്‍ സിഗ്‌നലുകളുടെ ശക്തി ക്ഷയിപ്പിച്ച് പല നെറ്റ്കണക്ഷനുകളുടെ വേഗത കുറയ്ക്കുന്നത് ഇതിനൊരു പരിഹാരം കൂടിയാണ് ഗൂഗിളിന്റെ പുതിയ പരീക്ഷണം.
 പേരുമാറ്റി എട്ടു തവണ ഇന്ത്യയിലേക്ക് വന്നു: ഹെഡ്‌ലിയുടെ വെളിപ്പെടുത്തല്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button