Technology

കേന്ദ്രസര്‍ക്കാര്‍ വെബ്‌സൈറ്റ് പാക് ഹാക്കര്‍മാര്‍ തകര്‍ത്തു

ന്യൂഡല്‍ഹി: ആദായനികുതി വകുപ്പിന്റെ ഭാഗമായ ഇന്ത്യന്‍ റവന്യൂ സര്‍വീസസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പാകിസ്ഥാന്‍ ഹാക്കര്‍മാര്‍ എന്ന് സംശയിക്കുന്നവര്‍ തകര്‍ത്തു. ശനിയാഴ്ച പുലര്‍ച്ചെയോടെ ലഭ്യമല്ലാതായ http://www.irsofficersonline.gov.in എന്ന വെബ്സൈറ്റ് ഇതുവരെയും പൂര്‍വസ്ഥിതിയിലാക്കാന്‍ കഴിഞ്ഞിട്ടില്ല.

വെബ്സൈറ്റ് ഹാക്ക് ചെയ്തശേഷം ഹാക്കേഴ്സ് ‘പാകിസ്ഥാന്‍ സിന്ദാബാദ്’ എന്ന മുദ്രാവാക്യവും ‘വീ ആര്‍ ടീം പാക് സൈബര്‍ അട്ടാക്കര്‍’എന്നും രേഖപ്പെടുത്തിയിരുന്നു.

ഇപ്പോള്‍ ‘വീ ആര്‍ ബാക്ക് സൂണ്‍’ എന്ന സന്ദേശമാണ് വെബ്‌സൈറ്റില്‍ കാണാനാകുക. വെബ്സൈറ്റ് പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ സിഇആര്‍ടിഐ (കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം ഓഫ് ഇന്ത്യ) യുടെ നേതൃത്വത്തില്‍ ആരംഭിച്ചു.

shortlink

Post Your Comments


Back to top button