വിശാഖപട്ടണം: ആദ്യ ആഗോള നാവിക ഉച്ചകോടി ഇന്ത്യയില്‍. വിശാഖപട്ടണത്ത് നടക്കുന്ന അന്താരാഷ്ട്ര നാവികസേനാ വ്യൂഹ അവലോകനത്തിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കവേ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലോകത്തിലെ മുഴുവന്‍ നാവികസേനകളും ഏജന്‍സികളും സഹകരിച്ചു പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വരുന്ന ഏപ്രിലില്‍ ആയിരിക്കും ആഗോള നാവിക ഉച്ചകോടി നടക്കുക.
Post Your Comments