Technology

വാട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ ഒരു നിമിഷം ശ്രദ്ധിക്കുക

ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്ലിക്കേഷനായ വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് പുതിയ ഭീഷണി. ഒരു മാല്‍വെയറാണ് വാട്ട്‌സ്ആപ്പിന് പ്രശ്‌നം സൃഷ്ടിക്കുന്നത്. സൈബര്‍ സുരക്ഷാ സ്ഥാപനം കാസ്പേര്‍സ്കി ലാബാണ് പുതിയ ഭീഷണിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നത്. ഷോപ്പിങ്ങിലും മറ്റും നിങ്ങള്‍ക്ക് ഇളവു നല്‍കാം എന്ന പേരില്‍ ഒരു ലിങ്കുമായി സുഹൃത്തില്‍ നിന്നും സന്ദേശം ലഭിക്കുന്നതാണ് ഇതിന്റെ ആദ്യ ഘട്ടം. ഈ ലിങ്ക് ക്ലിക്ക് ചെയ്താല്‍ എത്തിപ്പെടുന്ന ഒരു ഫേസ് വെബ്‌സൈറ്റ് വഴി മാല്‍വെയര്‍ നിങ്ങളുടെ സിസ്റ്റത്തെ ബാധിക്കും.

മാല്‍വെയറിലേക്ക് നയിക്കുന്ന സന്ദേശം ഏത് ഭാഷയിലും വരാം എന്നാണ് കാസ്‌പെരസ്‌കി ലാബ് തരുന്ന മുന്നറിയിപ്പ്. അതിനാല്‍ തന്നെ ഈ മാല്‍വെയര്‍ ആക്രമണം ലോകത്തിന്റെ ഏതു ഭാഗത്തും നടക്കാം എന്നാണ് സൈബര്‍ സുരക്ഷാ വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ യൂറോപ്പിലാണ് ഇന്റര്‍നെറ്റ് ഷോപ്പിങ്ങ് കൂടുതല്‍ നടക്കുന്നത് എന്നതിനാല്‍ അവരാകും കൂടുതല്‍ ആക്രമണത്തിന് വിധേയരാകാന്‍ സാധ്യത. പക്ഷെ ഏഷ്യയിലെയും വാട്ട്‌സ്ആപ്പ് ഉപയോക്താക്കള്‍ ശ്രദ്ധിക്കാന്‍ മുന്നറിയിപ്പുണ്ട്. കഴിഞ്ഞ ദിവസം വാട്ട്‌സ്ആപ്പ് നൂറുകോടി അംഗങ്ങള്‍ എന്ന നാഴികകല്ല് പിന്നിട്ടതിനു പിന്നലെയാണ് പുതിയ വാര്‍ത്ത വരുന്നത്.

ഇതിനിടയില്‍ ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് സൈബര്‍ സെക്യൂരിറ്റി വിഭാഗങ്ങള്‍ ഗൗരവമേറിയ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയ ഉപയോഗത്തിലൂടെ നിങ്ങളുടെ കമ്പ്യൂട്ടറില്‍ കയറുന്ന വൈറസിനെതിരെയാണ് മുന്നറിയിപ്പ്. ഈ വൈറസിന്റെ പേര് ഡോര്‍ക്ക് ബോട്ട് എന്നാണ്. ഉപയോക്താവിന്റെ വ്യക്തിഗത വിവരങ്ങളും, പാസ്‌വേര്‍ഡും ചോര്‍ത്താന്‍ കഴിയുന്ന മാല്‍വെയറാണ് ഡോര്‍ക്ക് ബോട്ട്.

shortlink

Post Your Comments


Back to top button