കൊച്ചി:തന്റെ വീഡിയോ വാട്സ് ആപ്പിലൂടെ പ്രചരിപ്പിച്ചത് ആലപ്പുഴയിലെ കോണ്‍ഗ്രസ് നേതാക്കളെന്ന് സരിത. ഇത് സംബന്ധിച്ച് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. അതില്‍ ചില പ്രമുഖരുടെ പേരുകളും ഉണ്ടായിരുന്നു. എന്നാല്‍ ആലപ്പുഴയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് വന്നതോടെ അവര്‍ ഇടപെട്ട് പരാതി മരവിപ്പിച്ചുവെന്നും സരിത ക്രോസ് വിസ്താരത്തില്‍ പറഞ്ഞു.
താനും ബിജു രാധാകൃഷ്ണനുമായി നല്ല ബന്ധത്തിലല്ലെന്നും സരിത കമ്മീഷനില്‍ വ്യക്തമാക്കി. പൊലീസ് അസോസിയേഷന് ആവശ്യപ്പെട്ടത് 40 ലക്ഷമാണെന്നും, സാമ്പത്തിക ബുദ്ധിമുട്ടുകളുളളതിനാലാണ് 20 ലക്ഷം മാത്രം നല്‍കിയതെന്നും സരിത കമ്മീഷനില്‍ വ്യക്തമാക്കി
Post Your Comments