വാഷിംഗ്ടണ്‍:1971 ഫെബ്രുവരി അഞ്ചിന് നടന്ന ലൂണാര്‍ ദൗത്യത്തില്‍ ചന്ദ്രനില്‍ കാലുകുത്തിയ അമേരിക്കന്‍ ബഹിരാകാശ സഞ്ചാരി എഡ്ഗര്‍ മിച്ചേല്‍ അന്തരിച്ചു. ഫ്ളോറിഡയിലായിരുന്നു അന്ത്യം. എഡ്ഗര്‍ ചന്ദ്രനില്‍ കാലുകുത്തിയതിന്റെ 45-ാം വാര്‍ഷികം ആഘോഷിക്കാനിരിക്കെയാണ് മരണം സംഭവിച്ചത്. നാസ.യു.എസ് നേവി എന്നിവിടങ്ങളില്‍ ഉദ്യോഗസ്ഥനായിരുന്ന മിഷേല്‍ ‘ദി വേ ഓഫ് ദി എക്സ്പ്ലോറര്‍ എന്ന പുസ്തകം രചിച്ചിട്ടുണ്ട്. ചാന്ദ്രോപരിതലത്തില്‍ ഏറ്റവും ദൂരം സഞ്ചരിച്ചു, ചന്ദ്രനില്‍ കൂടുതല്‍ സമയം ചെലവഴിച്ചു എന്നീ റെക്കോര്‍ഡും ഈ ദൗത്യത്തിലൂടെ എഡ്ഗര്‍ മിഷേലും സംഘവും സ്വന്തമാക്കിയിരുന്നു.
Post Your Comments