Kerala

കോഴിക്കോട് ഏഴ് വാഹനങ്ങള്‍ കൂട്ടിയിടിച്ച് വന്‍ അപകടം

കോഴിക്കോട് : കോഴിക്കോട് ഏഴ് വാഹനങ്ങള്‍ കൂട്ടിയിടിച്ച് വന്‍ അപകടം. നഗരത്തിലെ മാവൂര്‍ റോഡില്‍ അരയിടത്ത് പാലം ഓവര്‍ ബ്രിഡ്ജിന് സമീപമാണ് മൂന്ന് ബസ് ഉള്‍പ്പെടെയുള്ള ഏഴ് വാഹനങ്ങള്‍ കൂട്ടിയിടിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.

മാവൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ഫാത്തിമ എന്ന സ്വകാര്യ ബസ് ഓവര്‍ബ്രിഡ്ജിന് മുകളില്‍ വെച്ച് അമിത വേഗത്തില്‍ മറ്റൊരു ബസിനെ മറികടക്കുന്നതിനിടെ എതിരെ വന്ന സിറ്റി ബസില്‍ ഇടിച്ചു. ഇതിനിടെ സിറ്റി ബസിന് പിന്നിലെത്തിയ മൂന്ന് കാറുകളും ഒരു ബൈക്കും അപകടത്തില്‍ പെടുകയായിരുന്നു.

ഫാത്തിമ എന്ന ബസിന്റെ മത്സര ഓട്ടമാണ് അപകടത്തിന് ഇടയാക്കിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പോലീസും നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button