മുംബൈ: മാര്‍ച്ചില്‍ ഇന്ത്യ ആദിത്യം വഹിക്കുന്ന ട്വന്റി20 ലോകകപ്പിനും ഏഷ്യാകപ്പിനുമുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. എം എസ് ധോണി ക്യാപ്റ്റനായി തുടരും. മുതിര്‍ന്ന താരങ്ങളായ യുവരാജ് സിങ്, ഹര്‍ഭജന്‍ സിങ്, ആശിഷ് നെഹ്‌റ എന്നിവരും ടീമില്‍ ഇടം നേടിയിട്ടുണ്ട്. ഓസ്‌ട്രേലിയക്കെതിരായ ട്വന്റി20 പരമ്പര തൂത്തുവാരിയ ടീമില്‍ വലിയ മാറ്റങ്ങളൊന്നും കൂടാതെയാണ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്.
ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി ടീമില്‍ തിരിച്ചെത്തി. നാല് സ്പിന്നര്‍മാരുമായാണ് ഇന്ത്യ എത്തുന്നത്. ഇടംകൈയന്‍ സ്പിന്നര്‍ പവന്‍ നേഗി ടീമില്‍ സ്ഥാനം നേടിയപ്പോള്‍ പേസ് ബൗളര്‍ ഉമേഷ് യാദവ്, മനീഷ് പാണ്ഡെ എന്നിവര്‍ പുറത്തായി. സന്ദീപ് പാട്ടീലിന്റെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന സെലക്ഷന്‍ കമ്മറ്റി യോഗമാണ് ടീമിനെ തെരെഞ്ഞെടുത്തത്. ഈ മാസം 24 ന് ബഗ്ലാദേശില്‍ നടക്കുന്ന ഏഷ്യാകപ്പില്‍ നാലു ടീമുകള്‍ പങ്കെടുക്കും. ഏകദിനത്തന് പകരം ട്വന്റി20 മത്സരങ്ങള്‍ ഉള്‍പ്പെടുത്തുന്ന ആദ്യ ഏഷ്യാകപ്പാണിത്. മാര്‍ച്ച് 8 മുതല്‍ ഏപ്രില്‍ 3 വരെയാണ് ഇന്ത്യ ആതിഥ്യം വഹിക്കുന്ന ട്വന്റി20 ലോകകപ്പ്.
ടീം: എം എസ് ധോണി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, വിരാട് കോഹ്ലി, സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ, യുവരാജ് സിങ്, അജിങ്ക്യ രഹാനെ, ഹാര്‍ദിക് പാണ്ഡ്യ, ആര്‍. അശ്വിന്‍, ഹര്‍ഭജന്‍ സിങ്, ജസ്പ്രീത് ബുംമ്ര, പവന്‍ നേഗി, ആശിഷ് നെഹ്‌റ, മുഹമ്മദ് ഷമി.
Post Your Comments