വാരണാസി: ട്രെയിനില്‍ യുവതിയെ സഹയാത്രികന് പീഡിപ്പിച്ചു. 21കാരിയായ വിദ്യാര്‍ത്ഥിനിയെ ട്രെയിനിനുള്ളില്‍ വച്ച് മദ്യപിച്ചെത്തിയ യാത്രക്കാരക്കാരന് ആണ് പീഡിപ്പിച്ചത്. വാരണാസിയില്‍ നിന്നും ബന്തേലിലേക്ക് ഡൂണ്‍ എക്സ്പ്രസില്‍ വച്ചായിരുന്നു സംഭവം.
പെണ്‍കുട്ടിയുടെ നിലവിളികേട്ട് ഓടിയെത്തിയ മറ്റ് യാത്രക്കാരാണ് ഇവരെ രക്ഷിച്ചത്. ട്രെയിനില്‍ നിന്നും ചാടി രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ യാത്രക്കാര്‍ പിടികൂടി റെയില്‍വേ പോലീസില്‍ ഏല്‍പ്പിച്ചു.
വിദ്യാര്‍ത്ഥി സഞ്ചരിച്ചിരുന്ന ബോഗിയില്‍ ടി.ടിയോ സുരക്ഷ ജീവനക്കാരോ ഉണ്ടായിരുന്നില്ല.
Post Your Comments