തിരുവനന്തപുരം: ഈ നിയമസഭയുടെ അവസാന സമ്മേളനം ഇന്ന് തുടങ്ങും. രാവിലെ ഒമ്പതിന് ഗവര്‍ണ്ണര്‍ പി.സദാശിവത്തിന്റെ നയപ്രഖ്യാപനത്തോടെയാണ് സമ്മേളനം തുടങ്ങുക. തെരഞ്ഞെടുപ്പ് അടുക്കുന്നതിനാല്‍ ജനപ്രിയ ക്ഷേമപദ്ധതികള്ക്കാവും നയപ്രഖ്യാപനത്തില്‍ ഊന്നല്‍.
എന്നാല്‍ അഴിമതി ആരോപണവിധേയരായ മുഖ്യമന്ത്രിയും മന്ത്രിമാരും രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം നടത്തുന്ന പ്രതിപക്ഷം നയപ്രഖ്യാപനം ബഹിഷ്ക്കരിക്കും. രാവിലെ 10 മണിക്ക് നിയമസഭയിലേക്ക് എല്‍ഡിഎഫ് മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്. നയപ്രഖ്യാപനത്തിന് തയ്യാറാകും മുമ്പ് സര്‍ക്കാരിനെതിരെയുള്ള അഴിമതി ആരോപണങ്ങളുടെ ഗൗരവം കണക്കിലെടുത്തുകൊണ്ട് നയപ്രഖ്യാപനം നടത്തരുതെന്ന് ഗവര്‍ണ്ണറോട് പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ തനിക്ക് ഭരണഘടനാ ബാധ്യത നിറവേറ്റേണ്ടതുണ്ടെന്നാണ് ഗവര്‍ണ്ണര്‍ അവരോട് വ്യക്തമാക്കിയത്. 12-ാം തിയ്യതി മുഖ്യമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നതിനും പ്രതിപക്ഷം എതിരാണ്.
Post Your Comments