ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ദക്ഷിണേന്ത്യയിലെ മുസ്ലീം നേതാക്കളുടെ യോഗം വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയിലേക്ക് ആകര്‍ഷിക്കപ്പെടുന്ന യുവാക്കളുടെ എണ്ണം വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ്, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലെ നേതാക്കളെയാണ് യോഗത്തിലേക്ക് ക്ഷണിക്കുന്നത്.
കഴിഞ്ഞ ദിവസം ഉത്തരേന്ത്യയില്‍ നിന്നുള്ള പ്രമുഖ മുസ്ലീം മതനേതാക്കളുമായി ആഭ്യന്തര മന്ത്രി രാജ്നാഥ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഐ.എസ് സ്വാധീനം യുവാക്കളെ സ്വാധീനിക്കുന്നത് തടയാന്‍ മതനേതാക്കളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പ്രതിരോധ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
Post Your Comments