ബെംഗളൂരു:സ്റ്റേഷനുകളില്‍ പൊലീസ്‌കാര്‍ തമ്മില്‍ നടത്തിയ തെറിയഭിഷേകം കര്‍ണ്ണാടക പോലീസിനാകെ അപമാനമായി.ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ രണ്ട് എസ്ഐമാരേയും സസ്പെന്‍ഡ് ചെയ്തു.ഹനുമന്ത് നഗര്‍ പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. പരാതിയുമായി ബന്ധപ്പെട്ട് സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ച സ്ത്രീക്ക് സുഖമില്ലാത്തതിനാല്‍ പിറ്റേന്ന്
മതിയെന്ന വ്യവസ്ഥയില്‍ നേരത്തെ മടങ്ങാന്‍ എസ്ഐമാരില്‍ ഒരാള്‍ അനുവദിച്ചു. എന്നാല്‍ ഇതിനിടെ സ്ഥലത്തെത്തിയ രണ്ടാമത്തെ എസ്ഐ ഇത് തടഞ്ഞതോടെയാണ് തര്‍ക്കം ഉടലെടുത്തത്. പരസ്യമായി അസഭ്യം
ചൊരിഞ്ഞ ഇരുവരും കയ്യാങ്കളിയുടെ വക്കിലെത്തി. എസ്ഐമാരുടെ തമ്മില്‍ത്തല്ല് ദൃശ്യവിരുന്നായപ്പോള്‍ സ്റ്റേഷനിലുണ്ടായിരുന്നവര്‍ ഇത് മൊബൈല്‍ ക്യാമറയിലും പകര്‍ത്തി
Post Your Comments