Technology

പുതിയ ഗാലക്‌സി എസ് എത്തുന്നു; ഫെബ്രുവരി 21 ന്

ഗാലക്‌സി സീരീസിലെ ഏറ്റവും പുതിയ മോഡല്‍ എസ്7 സാംസങ്ങ് പുറത്തിറക്കുന്നു. ഈ മാസം 21 ന് സ്‌പെയ്‌നിലെ ബാര്‍സലോണയില്‍ വെച്ചായിരിക്കും എസ്7 പുറത്തിറക്കുന്നത്. ഫെബ്രുവരി 22 മുതല്‍ 25 വരെ നടക്കുന്ന വേള്‍ഡ് മൊബൈല്‍ കോണ്‍ഗ്രസിലാണ് സാംസങ്ങ് തങ്ങളുടെ ഗാലക്‌സി എസ് സീരീസിലെ ഫ്‌ലാഗ്ഷിപ്പ് മോഡല്‍ പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്നത്. ഗാലക്‌സി എസ്7, ഗാലക്‌സി എസ്7 എഡ്ജ് എന്നീ രണ്ട് വേരിയന്റുകളാണ് ഈ മോഡലിനുള്ളത്. എസ്7 ന്റെ കര്‍വ്ഡ് സ്‌ക്രീന്‍ പതിപ്പാണ് എസ്7 എഡ്ജ്.

സാസങ്ങിന്റെ മുന്‍ മോഡലുകളിലുണ്ടായിരുന്ന ന്യൂനതകള്‍ പരിഹരിച്ചാണ് പുതിയ മോഡല്‍ പുറത്തിറങ്ങുന്നത്. ഐ. പി67 റേറ്റഡ് ഡസ്റ്റ് ആന്റ് വാട്ടര്‍ റെസിസ്റ്റന്റ് ടെക്‌നോളജി എസ്7 ന്റെ പ്രത്യകതയാണ്. സാംസങ്ങിന്റെ മുന്‍ മോഡലായ എസ്5 ലും ഇതേ ടെക്‌നോളജി ഉപയോഗിച്ചിരുന്നു.

മുന്‍ മോഡലിനേക്കാള്‍ 20 ശതമാനം അധികം ബാറ്ററി ലൈഫ് എസ്7 വാഗ്ദാനം ചെയ്യുന്നുണ്ട്. 3000 എം എ എച്ച് ശേഷിയുള്ളതാകും ബാറ്ററി എന്നാണ് സൂചന. 5.2 ഇഞ്ച് ഡിസ്‌പ്ലേയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ആന്‍ഡ്രോയ്ഡ് 6.0 മാഷ്‌മെലോയിലാണ് ഈ ഫോണ്‍ പ്രവര്‍ത്തിക്കുക.

16 മെഗാപിക്‌സല്‍ പ്രധാന ക്യാമറയും, 5.1 മെഗാപിക്‌സല്‍ മുന്‍ ക്യാമറയുമാണ് ഈ മോഡലിലുള്ളത്. 4 ജി. ബിയാണ് റാം ശേഷി. ക്വാള്‍ ക്വാം സ്‌നാപ് ഡ്രാഗണ്‍ 810 പ്രൊസസറോടെ എത്തുന്ന എസ്7 ഏഷ്യന്‍ വിപണിയില്‍ സ്വന്തം പ്രൊസസറായ എക്‌സിനോസിനോസിനൊപ്പമാകും എത്തുക. 200 ജി.ബി വരെ എക്‌സ്പാന്റബിള്‍ മെമ്മറി എസ്7 വാഗ്ദാനം ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button